Site icon CTV Online

എൻ എസ് എസ് സപ്തദിന സഹവാസക്യാമ്പ് ”പോഷ്യ 24″നു തുടക്കമായി

എൻ എസ് എസ് സപ്തദിന സഹവാസക്യാമ്പ് ”പോഷ്യ 24″നു തുടക്കമായി . ”സുസ്ഥിര വികസനത്തിനായി എൻ എസ് എസ് യുവത”എന്ന സന്ദേശവുമായി ആനയാംകുന്ന് വി.എം എച്ച് എം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾ തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിൽ ആണ് ക്യാമ്പ് ആരംഭിച്ചത് .

പ്രശസ്ത ഗാന രചയിതാവും കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവുമായ രമേഷ് കാവിൽ സഹവാസക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു .ആനയാംകുന്ന് സ്കൂൾ പ്രിൻസിപ്പാൾ ലജ്ന പി പി അധ്യക്ഷയായി .ഡിസംബർ 22 മുതൽ 28 വരെയാണ് ക്യാമ്പ് നടക്കുക .

പ്രോഗ്രാം ഓഫീസർ നസീറ കെ.വി ,ജി യു പി സ്കൂൾ തോട്ടുമുക്കം പി ടി എ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ കെ.കെ , ബാബു കെ ലിസ്ന സാബിക് , വി എം എച്ച് എം എച്ച് എസ് അധ്യാപകരായ ഡോ :ഷോബു ഇ , ഷിനോജ് തോമസ് , തൗഹീദ എ എൻ, പി.ടി എ പ്രസിഡണ്ട് സമാൻ ചാലൂളി എന്നിവർ സംസാരിച്ചു.

Exit mobile version