Site icon CTV Online

വളഞ്ഞ വഴിയില്‍ ഉപദേശിക്കേണ്ടെന്ന് വിജയരാഘവനോട് എന്‍.എസ്.എസ്

Web Desk

എന്‍.എസ്.എസിനെതിരായ സി.പി.ഐ.എം ആക്ടിംഗ് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ലേഖനത്തിന് മറുപടിയുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍.എന്‍.എസ്.എസിനെ വളഞ്ഞ വഴിയില്‍ ഉപദേശിക്കേണ്ടെന്നും ആര്‍.എസ്.എസ് അടക്കമുള്ള സംഘടനകളോട് തുല്ല്യ സൗഹൃദമാണെന്നും ജി.സുകുമാരന്‍നായര്‍ പറഞ്ഞു. അന്യായമായി ഒരു ആവശ്യവും ഒരു സര്‍ക്കാറിനോടും എന്‍.എസ്.എസ് മുന്നോട്ട് വെച്ചിട്ടില്ലെന്നും ജി.സുകുമാരന്‍നായര്‍ പറഞ്ഞു. മുന്നാക്ക സംവരണം നടപ്പിലാക്കാന്‍ എല്ലാ സര്‍ക്കാറുകള്‍ക്കും ബാധ്യതയുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.കേന്ദ്രം നടപ്പാക്കിയത് കൊണ്ടാണ് സംസ്ഥാനം മുന്നാക്ക സംവരണം നടപ്പാക്കിയതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ശബരിമല വിഷയമാക്കിയത് എന്‍.എസ്.എസ് അല്ലെന്നും മുഖ്യമന്ത്രിയാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. ദേവനും ദേവഗണങ്ങളുമെല്ലാം ബന്ധപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. നേരത്തെ ദേശാഭിമാനിയിലെ ലേഖനത്തിലായിരുന്നു എ.വിജയരാഘവന്‍ എന്‍.എസ്.എസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് സ്വീകരിച്ച നിലപാടിനൊപ്പം സമുദായംഗങ്ങള്‍ ഉണ്ടാകില്ലെന്നും ഇത് വോട്ടെണ്ണിക്കഴിയുമ്പോള്‍ മനസിലാകുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ദേശാഭിമാനി പത്രത്തില്‍ എഴുതിയ ‘ സമുദായ സംഘടനകളും ജനവിധിയും’ എന്ന ലേഖനത്തിലായിരുന്നു എ. വിജയരാഘവന്റെ വിമര്‍ശനം.

‘സമദൂരം എന്ന നയം വിട്ട് ഇടതുപക്ഷ വിരുദ്ധ പ്രതിലോമ രാഷ്ട്രീയത്തിന്റെ കൂടെ പോകാന്‍ എന്‍.എസ്.എസിന് കഴിയില്ല. കാരണം സ്വന്തം സമുദായത്തിലെ പാവപ്പെട്ടവരും സാധാരണക്കാരും ഇത് അനുവദിക്കില്ല. അതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ സുകുമാരന്‍ നായര്‍ എടുത്ത നിലപാടിനൊപ്പം നായര്‍ സമുദായം ഉണ്ടാകില്ലെന്ന് വ്യക്തമായി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version