Site icon CTV Online

ഇനി വറുതിയുടെ കാലം; സംസ്ഥാനത്ത് ജൂൺ ഒമ്പത് മുതൽ ട്രോളിങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒമ്പത് മുതൽ ട്രോളിങ് നിരോധനം ആരംഭിക്കും.ഫിഷറീസ് മന്ത്രി അബ്ദുൾ ഗഫൂർ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. ജൂലൈ 31 വരെയാണ് നിരോധനം ഏർപ്പെടുത്തുന്നത്.

കടലിൽ മത്സ്യ ബന്ധനം നടത്തുന്ന തൊഴിലാളികളുടേയും കരയിൽ മത്സ്യക്കച്ചവടവും അനുബന്ധ പണികളുമായി ജീവിക്കുന്ന തൊഴിലാളികളുടേയും കുടുംബങ്ങളുടെ നിത്യ ജീവിതം പ്രതിസന്ധിയിലേക്കു നീങ്ങുന്ന ദിനങ്ങളാണ് വരാൻ പോകുന്നത്. 52 ദിവസമാണ് ട്രോളിം​ഗ് നിരോധനം ഉണ്ടാവുക. ട്രോളിം​ഗ് സമയം പരമ്പരാഗത വള്ളങ്ങൾ മാത്രമാകും കടലിൽ മീൻപിടിത്തം നടത്തുക.

മത്സ്യങ്ങളുടെ പ്രജനനസമയത്താണ് ഈ നിരോധനം ഏർപ്പെടുത്തുന്നത്. ഈ കാലത്ത് മുട്ടയിടാറായ മത്സ്യങ്ങൾ തീരങ്ങളിൽ കൂടുതലായി കാണപ്പെടാറുണ്ട്. ഈ സമയത്ത് വൻതോതിൽ മത്സ്യബന്ധനം നടത്തിയാൽ മുട്ടയിടാറായ മത്സ്യങ്ങൾ കൂടുതലായി വലയിൽ കുടുങ്ങുകയും അടുത്ത തലമുറ മത്സ്യകുഞ്ഞുങ്ങൾ ജനിക്കാതെ പോവുകയും ചെയ്യും. ഇത് തുടർന്നാൽ കാലക്രമേണ കടലിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറയുകയും ചെയ്യും. അതിനാലാണ് ഈ സമയം ആഴക്കടൽ മീൻപിടിത്തം നിരോധിക്കുന്നത്.

Exit mobile version