
Web Desk
സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി നൗഫലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മങ്കട പൊലീസാണ് നൗഫലിനെ കസ്റ്റിഡിയിലെടുത്തത്. ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. നൗഫലിന് മാനസികാസ്വസ്ഥ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു
തന്റെ ജീവന് വലിയ ഭീഷണിയുണ്ടെന്ന് ഇന്ന് വൈകീട്ട് സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയും സ്‌ക്രീന്‍ഷോട്ടുകളും ഉള്‍പ്പെടുത്തി ഡിജിപിക്ക് പരാതി നല്‍കിയതായും സ്വപ്ന പറഞ്ഞു.’മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യയുടെയും മകളുടെയും മുന്‍മന്ത്രി കെ ടി ജലീലിന്റെയും പേരുകള്‍ പറയുന്നതും അവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും നിര്‍ത്താനാണ് ഭീഷണി. അല്ലെങ്കില്‍ എന്നെ ഈ ലോകത്തുനിന്ന് ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. ആദ്യത്തെ കോളില്‍ നൗഫല്‍ എന്നു പറഞ്ഞയാള്‍ കെടി ജലീല്‍ പറഞ്ഞാണ് വിളിക്കുന്നതെന്നു പറഞ്ഞു.
