Site icon CTV Online

ഇനി മുതൽ ഓണത്തിന് കലാലയങ്ങളിൽ വാഹനങ്ങൾ ഉപയോഗിച്ചുള്ള ആഘോഷം വേണ്ട; നടപടിയുമായി എം വി ഡി

NEWSDESK

കോഴിക്കോട്: കോളേജുകളിലും സ്‌കൂളുകളിലും ഓണത്തിന് വാഹനങ്ങൾ ഉപയോഗിച്ചുള്ള ആഘോഷം വിലക്കി മോട്ടാർ വാഹന വകുപ്പ്. ഇനി മുതൽ വാഹനങ്ങൾ ഉപയോഗിച്ചുള്ള ആഘോഷങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ആർ രാജീവ് അറിയിച്ചു.

കാ‌ർ, ജീപ്പ്, ബെെക്ക് എന്നിവയ്ക്ക് രൂപമാറ്റം വരുത്തി റാലി, റേസ് എന്നിവ സംഘടിപ്പിക്കുന്ന വാഹനങ്ങൾക്കും ഉടമകൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് സ്കൂളുകളിലും കോളേജുകളിലും മിന്നൽ പരിശോധനകൾ നടത്തും. രക്ഷിതാക്കളും അദ്ധ്യാപകരും ഇത്തരം പരിപാടികൾ നടത്തുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്നും ആർ രാജീവ് വ്യക്തമാക്കി. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അതാത് സ്ഥലങ്ങളിലെ ഓഫീസുകളിൽ അറിയിച്ചാൽ ഉടൻ തന്നെ നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.

Exit mobile version