Site icon CTV Online

സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,240 രൂപ, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. തുടർച്ചയായ വിലക്കയറ്റത്തിന് പിന്നാലെ ഇന്ന് സ്വർണവിലയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 1,240 രൂപയും ഗ്രാമിന് 155 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വർണവില എത്തി. ഇന്നത്തെ വിലക്കുറവോടെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 13,040 രൂപയും ഒരു പവന് 1,04,320 രൂപയുമായി. ഇന്നലെ ഗ്രാമിന് 13,195 രൂപയും പവന് 1,05,560 രൂപയുമായിരുന്നു വില.

മറ്റ് വിഭാഗങ്ങളിലും ഇന്ന് സ്വർണവില കുറഞ്ഞിട്ടുണ്ട്. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 169 രൂപ കുറഞ്ഞ് 14,226 രൂപയായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 127 രൂപ കുറഞ്ഞ് 10,669 രൂപയിലുമെത്തി.

സ്വർണവിലയിലെ ഇടിവിനൊപ്പം വെള്ളിയുടെ വിലയിലും കുറവുണ്ടായി. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 210 രൂപയും 10 ഗ്രാമിന് 2,100 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് സ്വർണത്തിന്റെ റെക്കോർഡ് വില. ഡിസംബർ 23നാണ് ആദ്യമായി പവൻ വില ഒരു ലക്ഷം രൂപ കടന്നത്. സർക്കാരം ബസ് സ്റ്റാന്റിലെത്തിയവരൊക്കെ ഏറ്റെടുക്കുകയായിരുന്നു.

Exit mobile version