Site icon CTV Online

പുതിയ ആറുവരിപ്പാതയിൽ ഇരുചക്രവാഹനങ്ങൾക്ക് പ്രവേശനമില്ല; യാത്ര സർവീസ് റോഡിലൂടെ മതി

കണ്ണൂർ:ദേശീയ 66-ന്റെ ആറുവരി പാതയിൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കാനാവില്ല അവർക്ക് സർവീസ് റോഡ് തന്നെ രക്ഷ.

നിലവില്‍ എക്സ്പ്രസ് ഹൈവേകളില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് പ്രവേശനമില്ല. സർവീസ് റോഡിലൂടെയാണ് യാത്ര.

എന്നാല്‍ കേരളത്തില്‍ ബൈപ്പാസുകളില്‍ ഉള്‍പ്പെടെ പലസ്ഥലത്തും സർവീസ് റോഡില്ല. അത്തരം സ്ഥലങ്ങളില്‍ പഴയ റോഡ് വഴി പോയി വീണ്ടും സർവീസ് റോഡിലേക്ക് കടക്കണം. എന്നാല്‍, പാലങ്ങളില്‍ സർവീസ് റോഡില്ല. പുഴ കടക്കാൻ വേറെ വഴിയുമില്ല. അതിനാല്‍ അവിടെ ഇരുചക്രവാഹനങ്ങളെയും അനുവദിക്കാൻ ധാരണയായിട്ടുണ്ട്.

60 മീറ്ററിലെ ആറുവരിപ്പാത 45 മീറ്ററിലേക്ക് ചുരുങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ ഞെരുങ്ങിയത് സർവീസ് റോഡാണ്. ഇരുചക്രവാഹനമുള്‍പ്പെടെ വേഗം കുറഞ്ഞ വണ്ടികള്‍ ആറുവരിപ്പാതയിലെ ഏറ്റവും ഇടതുവശത്തെ ലൈനിലൂടെ അനുവദിക്കാമെന്ന നിർദേശം സർക്കാറിന് മുന്നിലുണ്ട്.

മാറുന്ന ചിത്രം

Exit mobile version