NIT ക്ക് മുൻപിൽ അനിശ്ചിത കാല സമരത്തിനൊരുങ്ങി തൊഴിലാളികൾ

എൻ.ഐ.ടി യിൽ പുതിയ കരാർ കമ്പനി നിലവിലുള്ള തൊഴിലാളികളെ ഒന്നടങ്കം പിരിച്ചുവിട്ടു പുതിയ തൊഴിലാളികളെ നിയമിക്കുവാനുള്ള നീക്കത്തിനെതിരെ തിങ്കളാഴ്ച തൊഴിലാളികൾ സംയുക്തമായി തടഞ്ഞിരുന്നു .ഇന്നലെ സമരത്തിൽ പങ്കെടുത്ത മുഴുവൻ പേരെയും പുറത്താക്കിയതായി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് ഇന്ന് വീണ്ടും പ്രതിഷേധം നടക്കുന്നത്.

ഈ ജോലിയല്ലാതെ തങ്ങൾക്ക് മറ്റു ജോലികൾ ഒന്നും അറിയില്ലെന്ന് പിരിച്ചു വിട്ടാൽ ആത്മഹത്യയല്ലാതെ മറ്റുവഴികൾ ഇല്ലന്നും വനിതാ തൊഴിലാളികൾ പറയുന്നു .

നിലവിൽ 170 ഓളം സെക്ക്യൂരിറ്റി ജീവനക്കാരും, പതിമൂന്നോളം ഡ്രൈവർമാരും, 170 ഓളം സാനിറ്റേഷൻ തൊഴിലാളികളുമാണുള്ളത്. ഇവരെ ഒന്നടങ്കം പിരിച്ചുവിട്ടു പുറമെ നിന്ന് വൻതുക കൈപ്പറ്റി പുതിയ തൊഴിലാളികളെ നിയമിക്കുന്നതിൽ പ്രതിഷേധിച്ചാണ് നിലവിലെ തൊഴിലാളികൾ തിങ്കളാഴ്ച പുതുതായി റിക്രൂട്മെന്റിനെത്തിയ തൊഴിലാളികളെ തടഞ്ഞത്. സാധാരണ പുതിയ കരാർ കമ്പനി ഏറ്റെടുത്താലും അതാത് സമയം നിലവിലെ തൊഴിലാളികളെ നിലനിർത്താനാണ് പതിവെന്നും, തൊഴിലാളികൾ അറുപതു വയസിൽ പിരിഞ്ഞു പോവുമ്പോൾ മാത്രമാണ് പുതിയ തൊഴിലാളികളെ നിയമിക്കാറുള്ളതെന്നും വരും ദിവസങ്ങളിൽ സമരത്തിന്റെ ഗതി മാറുമെന്നും അനിശ്ചിത കാല സമര പരിപാടികളിലേക്ക് നീങ്ങാൻ ആണ് സംയുക്ത തൊഴിലാളി യൂണിയനുകളുടെ തീരുമാനം എന്നുംനേതാക്കൾ പറഞ്ഞു

error: Content is protected !!