വനമഹോത്സവ വാരാഘോഷത്തിന് എൻഐടി കാലിക്കറ്റിൽ ഗംഭീര തുടക്കം

കോഴിക്കോട്: കേരള വനം വന്യജീവി വകുപ്പിൻ്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം നടത്തുന്ന വനമഹോത്സവത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിൽ നടത്തി. എൻഐടി കോഴിക്കോട് ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ വൃക്ഷത്തൈ നട്ട് ഒരു ആഴ്ച നീളുന്ന വൃക്ഷത്തൈ നടീൽ ഉത്സവത്തിന് തുടക്കം കുറിച്ചു. വടക്കൻ മേഖലാ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ.കീർത്തി ഐഎഫ്എസ് അധ്യക്ഷ പ്രസംഗം നടത്തി.

സുസ്ഥിരമായ ആഗോള വളർച്ച കൈവരിക്കുന്നതിൽ മരങ്ങളും വനങ്ങളും വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് പ്രൊഫ. പ്രസാദ് കൃഷ്ണ തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വനങ്ങളുടെ സംരക്ഷണം ഇന്ത്യൻ സംസ്‌കാരത്തിൽ ആഴത്തിൽ വേരൂന്നിയതാണെന്നും പ്രകൃതിയോട് ചേർന്ന് പ്രവർത്തിക്കുന്നത് നമ്മുടെ എല്ലാ ആശങ്കകൾക്കും ആത്യന്തികമായ പരിഹാരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രൊഫ. പ്രിയ ചന്ദ്രൻ, ഡീൻ (പ്ലാനിംഗ് ആൻഡ് ഡെവലപ്മെൻറ്), പ്രൊഫ. സുനിത എം.എസ്., ഡീൻ (ഫാക്കൽറ്റി വെൽഫെയർ); പ്രൊഫ. എൻ. സന്ധ്യാറാണി, ഡീൻ (റിസർച്ച് ആൻഡ് കൺസൾട്ടൻസി), രജിസ്ട്രാർ-ഇൻ-ചാർജ് ശ്രീ.ജിജോ സി.വി., അസിസ്റ്റൻ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ശ്രീമതി സത്യപ്രഭ, എന്നിവരും സംസാരിച്ചു.

error: Content is protected !!