
newsdesk
ചാത്തമംഗലം ∙ ഇന്നു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എൻഐടിയിൽ വിദ്യാർഥികളുടെ ഔദ്യോഗിക കൂട്ടായ്മയായ സ്റ്റുഡന്റ്സ് ഗവേണിങ് ബോഡിയിൽ മത്സരിക്കാൻ മലയാളി വിദ്യാർഥികൾക്കു നിയന്ത്രണം. 80 ശതമാനത്തോളം മലയാളി വിദ്യാർഥികൾ പഠിക്കുന്ന ക്യാംപസിൽ നേരത്തെ ഓപ്പൺ വോട്ടെടുപ്പ് വഴി തിരഞ്ഞെടുത്തിരുന്ന സ്റ്റുഡന്റ്സ് അഫയേഴ്സ് കൗൺസിലിനു പകരം പുതുതായി രൂപീകരിച്ച 21 അംഗ ഗവേണിങ് ബോഡിയിൽ സ്പീക്കർ അടക്കം 10 അംഗങ്ങളാണു വിദ്യാർഥി പ്രതിനിധികൾ.
ജനറൽ സെക്രട്ടറി അടക്കം 5 സെക്രട്ടറി സ്ഥാനവും ഇതര സംസ്ഥാന വിദ്യാർഥികൾക്കു സംവരണം ചെയ്താണ് വളഞ്ഞ വഴിയിലൂടെ മലയാളി വിദ്യാർഥികളെ മാറ്റി നിർത്താനുള്ള ശ്രമം. ഇതോടെ, ഇന്നു നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രധാന സ്ഥാനങ്ങളിലേക്ക് പത്രിക സമർപ്പിക്കാൻ പോലും കഴിയാത്തത് മലയാളി വിദ്യാർഥികളിൽ അമർഷത്തിനും ആശങ്കയ്ക്കും കാരണമായിട്ടുണ്ട്. മലയാളി ഇതര വിദ്യാർഥികൾക്ക് സംവരണം ചെയ്ത പിഎച്ച്ഡി അക്കാദമിക് വിഭാഗത്തിൽ ആരും നാമനിർദേശ പത്രിക സമർപ്പിച്ചിട്ടില്ല. ജനറൽ വിഭാഗത്തിൽ ഉൾപ്പെട്ട കൾചറൽ, ടെക്നിക്കൽ, സ്പോർട്സ്, പിജി അക്കാദമിക് സ്ഥാനങ്ങളിൽ മാത്രമാണു പുതിയ തീരുമാനപ്രാകാരം മലയാളി വിദ്യാർഥികൾക്കു മത്സരിക്കാൻ കഴിയുക
