ആർ ഇ സി ,എൻ ഐ ടി കോംപൗണ്ടിനോട് ചേർന്ന് റോഡരികിൽ ലോഡ് കണക്കിന് മാലിന്യം തള്ളി

ചാത്തമംഗലം:ചാത്തമംഗലം എൻ ഐ ടി കോംപൗണ്ടിനോട് ചേർന്ന് റോഡരികിൽ ലോഡ് കണക്കിന് മാലിന്യം തള്ളി. കഴിഞ്ഞ ദിവസം രാത്രിയിലാണ് അജ്ഞാതർ മാലിന്യം തള്ളി കടന്നുകളഞ്ഞത്.പ്ലാസ്റ്റിക്, കുപ്പി, റബ്ബർ എന്നിവ അടങ്ങിയ നാല് ലോഡോളം വരുന്ന മാലിന്യമാണ് റോഡിലും റോഡരികിലുമായി തള്ളിയിരിക്കുന്നത്.
മഴയത്ത് ഇവയെല്ലാം പരന്നൊഴുകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

സമീപത്തായുള്ള കെട്ടിടങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാൽ കുറ്റക്കാരെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ചൂലൂർ പഞ്ചായത്ത് കുടുംബാരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു .തുടർനടപടിക്കായി ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി

error: Content is protected !!