Site icon CTV Online

കോടതിയലക്ഷ്യക്കേസില്‍ വി 4 കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് നാല് മാസം തടവ് ശിക്ഷ

WebDesk

ഹൈക്കോടതിയാണ് നിപുണിന് ശിക്ഷ വിധിച്ചത്. നിപുണ്‍ ചെറിയാന്‍ 2000 രൂപ പിഴ അടയ്ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നിപുണ്‍ കുറ്റക്കാരനാണെന്ന് ഹൈക്കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
പ്രസംഗം നടത്തി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതിനാണ് നിപുണിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. വി 4 കൊച്ചിയുടെ പേജിലാണ് പ്രസംഗം പോസ്റ്റ് ചെയ്തത്. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഹൈക്കോടതിയുടെ നടപടി.
നേരത്തെ നിപുണ്‍ കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ ഒപ്പമുള്ള പാര്‍ട്ടി പ്രവര്‍ത്തകരേയും പ്രവേശിപ്പിക്കണമെന്ന് നിര്‍ബന്ധം പിടിച്ചത് വാര്‍ത്തയായിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ഇതനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി സെക്യൂരിറ്റി ഓഫീസര്‍ അറിയിക്കുകയായിരുന്നു. കോടതിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കോടതി മുറി വരെ കൂടെ വരുമെന്നും മതിയായ സുരക്ഷ നല്‍കുമെന്നും വ്യക്തമാക്കിയെങ്കിലും അത് സ്വീകരക്കാന്‍ നിപുണ്‍ തയ്യാറായിരുന്നില്ല.

Exit mobile version