Site icon CTV Online

നിപയിൽ ആശ്വാസം; സമ്പർക്കപ്പട്ടികയിലെ 20 പേരുടെ കൂടി ഫലം നെഗറ്റീവ്

Web Desk

നിപ വൈറസ് മൂലം മരിച്ച മുഹമ്മദ് ഹാഷിമിന്റെ അടുത്ത സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവ് ആയി. ഇതിനോടകം 20 പേരുടെ സാംപിളുകള്‍ പരിശോധിച്ചതില്‍ 20 നെഗറ്റീവാണ്. ഇത് നൽകുന്ന ആശ്വാസം ചെറുതല്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 68 പേരാണ് നിലവിൽ ഐസൊലേഷനില്‍ ഉള്ളത്. ചൊവ്വാഴ്ച രാത്രി വൈകി 10 പേരെ കൂടി പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ള എല്ലാവരുടേയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. നിപയുടെ പ്രോട്ടോക്കോള്‍ അനുസരിച്ച് അവസാന കേസ് റിപ്പോര്‍ട്ട് ചെയ്ത് 42 ദിവസത്തിന് ശേഷം മാത്രമേ പൂര്‍ണമായും ഈ കേസില്‍ നിന്ന് മറ്റ് കേസുകളില്ല, നിപ മുക്തമായി എന്ന് പറയാന്‍ കഴിയുകയുള്ളൂ. നിയന്ത്രണങ്ങള്‍ ഏത് രീതിയിലാണ് എന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും മന്ത്രി പറഞ്ഞു.

Exit mobile version