Site icon CTV Online

കേരളം ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകൾ നിപ വൈറസ് വാഹകർ; ഐ.സി.എം.ആറിന്റെ ദേശീയ സർവേ റിപ്പോർട്ട്

newsdesk

ന്യൂഡൽഹി: രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകൾ നിപ വൈറസ് വാഹകരെന്ന് റിപ്പോർട്ട്. പുനെ ഐ.സി.എം.ആറിന്റെ ദേശീയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സർവെ പൂർത്തിയാതിന് പിന്നാലെയാണ് റി്പോർട്ട് പുറത്തുവിട്ടത്. കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമബംഗാൾ, അസം, മേഘാലയ, പുതുച്ചേരി എന്നിവിടങ്ങളിലാണ് നിപ വൈറൽ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയത്.

ഐ.സി.എം.ആർ. എപ്പിഡമോളജി ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസസ് മുൻ മേധാവിയായ ഡോ. രാമൻ ഗംഗാഖേദ്കർ ഒരു ദേശീയ മാധ്യമത്തിനോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ജൂലായ് വരെ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് സർവേ പൂർത്തിയായത്. ഇതിൽ കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമബംഗാൾ, അസം, മേഘാലയ, പുതുച്ചേരി എന്നിവിടങ്ങളിലാണ് നിപ വൈറൽ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയത്. അതിനാൽ മറ്റുസംസ്ഥാനങ്ങളിലും ചെറിയരീതിയിൽ നിപ വൈറസ് ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്നും എന്നാൽ ഇതുവരെ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത നിപ വൈറസ് കേസുകൾ നേരത്തെ ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്ത വകഭേദമാണെന്നാണ് ആരോഗ്യമന്ത്രി വീണ ജോർജ്‌ പറഞ്ഞത്. മലേഷ്യയിൽ കണ്ടെത്തിയ വകഭേദത്തിൽനിന്ന് വ്യത്യസ്തമായി ഉയർന്ന മരണനിരക്കാണ് ഇതിനുള്ളത്. ഇൻഡക്‌സ് രോഗിയെ കണ്ടെത്തുക, വൈറസിന്റെ ഉറവിടം കണ്ടെത്തുക, ഇൻഡക്‌സ് രോഗിയുമായി ബന്ധപ്പെട്ട എല്ലാ കോൺടാക്ടും കണ്ടെത്തുക എന്നിവയെല്ലാമാണ് പ്രധാനം. ഇതൊരു ജിഗ്‌സോ പസിൽ ആണെന്നും അദ്ദേഹം പറഞ്ഞു
2018-ൽ കേരളത്തിൽ നിപ വ്യാപനം ഉണ്ടായപ്പോൾ ഇൻഡക്‌സ് രോഗി വവ്വാലുമായി നേരിട്ട് കോൺടാക്ടിൽ വന്നതായി കണ്ടെത്തിയിരുന്നു. 2018-ലും 2019-ലും മേയ് മാസത്തിലാണ് കേരളത്തിൽ നിപ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തത്. വേനൽക്കാലത്ത് വവ്വാലുകൾ മാങ്ങകൾ കഴിക്കാൻ വരുന്ന സമയമാണിത്. അതിനാൽ പഴവർഗങ്ങൾ കഴുകി വൃത്തിയാക്കിയതിന് ശേഷം ഉപയോഗിക്കാനും വവ്വാൽ കടിച്ച പഴങ്ങൾ കഴിക്കരുതെന്നും നിർദേശം നൽകി. 2021 സെപ്റ്റംബറിൽ വീണ്ടും നിപ വൈറസ് വ്യാപനമുണ്ടായി. എന്നാൽ, കോവിഡ് സമയത്ത് ക്വാറന്റീൻ, ഐസോലേഷൻ തുടങ്ങിയ കാര്യങ്ങളിലെല്ലാം നേടിയെടുത്ത പരിചയവും ജനങ്ങൾ മാസ്‌ക് ധരിക്കുന്നതുമെല്ലാം അന്ന് നിപ കൈകാര്യം ചെയ്യാൻ തുണയായി. കേരളത്തിൽ ഇത്തരത്തിലുള്ള വൈറസ് വ്യാപനം കൈകാര്യം ചെയ്യാൻ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്ന ആരോഗ്യസംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version