Site icon CTV Online

നിപ ;സാഹചര്യം വിലയിരുത്തുന്നതിന് കേന്ദ്രസംഘം കോഴിക്കോട്ടെത്തി

newsdesk

കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസംഘം എത്തി. നിപയുടെ ഉറവിടം വ്യക്തമാക്കുന്നതിനും പ്രതിരോധം ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഡോ. ഹിമാന്‍ഷു ചൗഹാന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം എത്തിയത്.

ഇന്ന് രാവിലെ കളക്ടറേറ്റിലെത്തിയ ശേഷം കളക്ടറുമായും ആരോ​ഗ്യ ഉദ്യോ​ഗസ്ഥരുമായും പ്രാഥമിക കൂടിക്കാഴ്ച നടത്തി.കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.നിപ വിഷയത്തിൽ സംസ്ഥാനവും ആരോഗ്യ പ്രവർത്തകരും സ്വീകരിച്ചിരിക്കുന്ന പ്രതിരോധ നടപടികളില്‍ കേന്ദ്ര സംഘം തൃപ്തരാണെന്നാണ് സൂചന.കളക്ടറേറ്റിൽ നിന്നും സംഘം ഗസ്റ്റ്‌ ഹൗസിൽ നടക്കുന്ന അവലോകന യോഗത്തിൽ പങ്കെടുക്കാൻ എത്തി.

എല്ലാവിഭാഗം ആളുകളുമായുള്ള യോഗത്തിൽ സമ്പർക്ക പട്ടിക, വ്യാപന സാധ്യത, നിപ ബാധിതരുടെ വിവരങ്ങൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്യും.

Exit mobile version