NEWSDESK
കോഴിക്കോട്: ജില്ലയിൽ മുൻ വർഷങ്ങളിൽ നിപ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ നിപയ്‌ക്കെതിരെ കരുതൽ വേണമെന്ന ആഹ്വാനവുമായി ജില്ലാ മെഡിക്കൽ ഓഫീസ്, എൻ.എച്ച്.എം, ഗവ. മെഡിക്കൽ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ആരോഗ്യവകുപ്പ് ജീവനക്കാർക്ക് ബോധവത്ക്കരണ സെമിനാർ നടത്തി. കോഴിക്കോട് മെഡി. കോളേജ് എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ.ചാന്ദിനി ആർ, മൈക്രോബയോളജി വിഭാഗം അസി. പ്രൊഫസർ ഡോ.ഐശ്വര്യ പി കുമാർ, സയന്റിസ്റ്റ് ഡോ.ത്രേസ്യ തോമസ് എന്നിവർ ക്ലാസെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.രാജേന്ദ്രൻ, ഡോ.ടി.മോഹൻദാസ്, ഡോ.ഷാജി സി .കെ എന്നിവർ പ്രസംഗിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രി മെഡി. ഓഫീസർ ഡോ. കെ.ഗോപാലകൃഷ്ണൻ സ്വാഗതവും പി.വി.മനോജ്കുമാർ നന്ദിയും പറഞ്ഞു.