Site icon CTV Online

ഒറ്റപ്പാലത്ത് ഒന്‍പത് വയസുകാരി തൂങ്ങി മരിച്ചനിലയിൽ

Web Desk

ഒറ്റപ്പാലത്ത് ഒന്‍പത് വയസുകാരി തൂങ്ങി മരിച്ചു. ഒറ്റപ്പാലം വരോടാണ് സംഭവം. വരോട് പള്ളിയാലില്‍ രാജേഷിന്റെ മകള്‍ ശിഖയാണ് മരിച്ചത്.വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ ഷാള്‍ മുറുകിയ നിലയിലായിരുന്നു. വീടിനുള്ളില്‍ വച്ച്‌ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങിയാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നി​ഗമനം.

Exit mobile version