Site icon CTV Online

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയം ; കോടഞ്ചേരി മണ്ഡലം കോൺഗ്രസ് ആഹ്ലാദ പ്രകടനം നടത്തി

നെല്ലിപ്പൊയിൽ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷം നൽകി യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി അർപ്പിച്ചുകൊണ്ട് കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ടൗണിൽ ആഹ്ലാദ പ്രകടനവും പൊതുയോഗം നടത്തി.

പൊതുസമ്മേളനം കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ ഉദ്ഘാടനം ചെയ്തുബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി വിൽസൺ തറപ്പേൽ അധ്യക്ഷത വഹിച്ചു.

യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് മുഖ്യപ്രഭാഷണം നടത്തി. പോൾസൺ അറക്കൽ, ബിജു ഓത്തിക്കൽ, സാബു അവണ്ണൂർ, സാബു മനയിൽ, സേവിയർ കിഴക്കേ കുന്നേൽ, റോയി ഊന്നുകല്ലേൽ, തോമസ് കയത്തുങ്കൽ , കെഎൽ ജോസഫ് കുറൂർ, ജോസ് നീർവേലി, ചാക്കോ ഓരത്ത്, രാജു ചെത്തിപ്പുഴ, ജിജി കേഴപ്ലക്കൽ, തോമസുകുട്ടി കഴു കയത്തുംകര എന്നിവർ പ്രസംഗിച്ചു.

Exit mobile version