നിലമ്പൂരില്‍ വയോധികനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.;അയല്‍വാസിയുടെ വീടിന് പുറകില്‍ ആണ് ഹനീഫയെ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്

NEWSDESK

നിലമ്പൂരില്‍ വയോധികനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.;അയല്‍വാസിയുടെ വീടിന് പുറകില്‍ ആണ് ഹനീഫയെ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്
നിലമ്ബൂര്‍ മാമ്പറ്റ സ്വദേശി മുഹമ്മദ് ഹനീഫ(65)യാണ് മരിച്ചത്.
മരണ കാരണം വ്യക്തമല്ല. ഇന്ന് രാവിലെ അയല്‍വാസിയുടെ വീടിന്റെ പിന്‍ഭാഗത്ത് ശുചിമുറിയുടെ പുറകുവശത്തായാണ്മൃതദേഹം കിടന്നിരുന്നത്.സൈക്കളില്‍ തുണി കച്ചവടം നടത്തുകയും ആക്രി സാധനങ്ങള്‍ എടുത്ത് വില്‍ക്കുന്നയാളുമാണ് ഹനീഫ. ഇന്നലെ ആക്രി സാധനങ്ങള്‍ കയറ്റി പോയ ഹനീഫ വൈകുന്നേരം അഞ്ചരയ്ക്ക് വീട്ടിലെത്തിയിരുന്നു. പിന്നീട് പുറത്തുപോയ ഹനീഫയെ പുലര്‍ച്ചെയായിട്ടും കാണാതായതോടെ തിരച്ചില്‍ നടത്തിയിരുന്നു.

ഈ സമയത്താണ് അയല്‍വാസിയുടെ വീടിന് പുറകില്‍ ഹനീഫ മരിച്ചു കിടക്കുന്നതായി അറിയുകയായിരുന്നെന്ന് മകന്‍ മുഹമ്മദ് ഷഹല്‍ പറഞ്ഞു. സംഭവത്തില്‍ നിലമ്ബൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

error: Content is protected !!