newsdesk
തിരുവനന്തപുരം: അക്കാദമിക് കലണ്ടർ അനുസരിച്ച് അടുത്ത ശനിയാഴ്‌ചയും പ്രവൃത്തിദിനമനമാണെങ്കിലും അധ്യാപകരുടെ ക്ലസ്‌റ്റർ യോഗങ്ങൾ നടക്കുന്നതിനാൽ ക്ലാസ് ഉണ്ടാകില്ല.
ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകൾക്കാണ് അവധി.ക്ലസ്റ്റർ യോഗങ്ങളിൽ അധ്യാപകർക്ക് പങ്കെടുക്കേണ്ടതിനാൽ സ്കൂൾ പ്രവർത്തിക്കാൻ കഴിയില്ല.
അതേസമയം സംസ്ഥാനത്ത് 5 വരെയുള്ള ക്ലാസുകൾക്ക് ശനിയാഴ്ചകളിലെ അധിക പ്രവർത്തിദിനം അടുത്ത ആഴ്‌ച മുതൽ ഒഴിവാക്കും. ഇതുമായി ബന്ധപ്പെട്ട സർക്കുലർ സർക്കാർ ഉടൻ പുറത്തിറക്കുമെന്നാണ് സൂചന. 10-ാം ക്ലാസ് വരെയുള്ള സ്കൂളുകൾക്ക് ഇന്ന് പ്രവൃത്തിദിവസമാണ്.