Site icon CTV Online

കർണാടകയിൽ തെരുവുനായയുടെ കടിയേറ്റ് നവജാത ശിശു മരിച്ചു

WebDesk

കർണാടകയിൽ തെരുവുനായയുടെ കടിയേറ്റ് നവജാത ശിശു മരിച്ചു. മൃതദേഹം ആശുപത്രിക്ക് ചുറ്റും വലിച്ചിഴക്കുകയും ചെയ്തു. ശനിയാഴ്ച കർണാടക ശിവമോഗ ജില്ലയിലെ സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിന് സമീപമാണ് സംഭവം.
ശനിയാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം. പ്രസവ വാർഡിന് സമീപം, നവജാത ശിശുവിനെ കടിച്ചുകൊണ്ട് ഓടിയ നായയെ, ആശുപത്രി സെക്യൂരിറ്റി ഗാർഡുകൾ പിടികൂടുകയായിരുന്നു. കുട്ടിയെ പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴേക്കും മരിച്ചിരുന്നു. കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Exit mobile version