കോഴിക്കോടിന് പുതിയ കലക്ടർ ; സ്‌നേഹജ് കുമാറാണ് പുതിയ കളക്ടര്‍

NEWSDESK

കോഴിക്കോട്: സംസ്ഥാനത്തെ ആറ് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടര്‍മാരെയാണ് മാറ്റിയത്. സ്‌നേഹജ് കുമാറാണ് കോഴിക്കോടിന്റെ പുതിയ കളക്ടര്‍.

പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോര്‍ട്ട് എംഡിയായി നിയമിച്ചു. ആലപ്പുഴ കളക്ടര്‍ ഹരിത വി കുമാര്‍ മൈനിങ് ജിയോളജി ഡയറക്ടര്‍ ആയി നിയമിച്ചു. ഭൂജല വകുപ്പ് ഡയറക്ടര്‍ ജോണ്‍ വി. സാമുവലാണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടര്‍.

അദീല അബ്ദുല്ലയ്ക്ക് പകരമാണ് ദിവ്യ എസ് അയ്യരുടെ നിയമനം. വിഴിഞ്ഞം തുറമുഖത്തേക്ക് ഞായറാഴ്ച കപ്പല്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് എംഡിയെ മാറ്റുന്നത്. എ ഷിബുവാണ് പുതിയ പത്തനംതിട്ട കളക്ടര്‍. മലപ്പുറം കളക്ടര്‍ പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടര്‍ ആയി നിയമിച്ചു. ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ വിനോദ് വിആര്‍ ആണ് പുതിയ മലപ്പുറം കളക്ടര്‍.

error: Content is protected !!