പുതുവർഷത്തിൽ കോഴിക്കോട് ജില്ലയിൽ പിറവിയെടുത്തത് 88 കുഞ്ഞുങ്ങൾ

കോഴിക്കോട്∙ പുതുവർഷത്തിലെ ആദ്യദിനത്തിൽ ജില്ലയിൽ പിറവിയെടുത്തത് 88 കുഞ്ഞുങ്ങൾ. ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഇരട്ടക്കുട്ടികൾ പിറന്നു. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഇരട്ടകളടക്കം ആകെ 27 കുട്ടികളാണ് പിറന്നത്. ഇതിൽ 12 സാധാരണ പ്രസവങ്ങളും ബാക്കി സിസേറിയനുമാണ്. കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ 4 കുഞ്ഞുങ്ങൾ പിറന്നു.

വടകര ജില്ലാ ആശുപത്രിയിൽ പുതുവർഷപ്പുലരിയിൽ രാവിലെ 1.45നാണ് കുഞ്ഞു പിറന്നത്. ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ 25 കുഞ്ഞുങ്ങൾ പിറന്നു. ഫറോക്ക് ചുങ്കം റെഡ് ക്രസന്റ് ആശുപത്രിയിൽ 7 കുഞ്ഞുങ്ങളാണ് ജനിച്ചത്. ബേബി മെമ്മോറിയൽ ആശുപത്രിയിലും മാട്രിയ വിമൻ ആൻഡ് ചൈൽഡ് ആശുപത്രിയിലും ആറു കുഞ്ഞുങ്ങൾ വീതം പിറന്നു.

ആസ്റ്റർ മിംസ് ആശുപത്രിയിൽ 4 കുട്ടികളും പിറന്നു. ഉള്ളിയേരി മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ 3 കുട്ടികളും ചെറുവണ്ണൂർ കോയാസ് ആശുപത്രിയിൽ രണ്ടു കുഞ്ഞുങ്ങളും പിറന്നു. മെയ്ത്രയിലും നിർമല ആശുപത്രിയിലും ഓരോ കുട്ടികൾ വീതമാണ് പിറന്നത്.

error: Content is protected !!