
newsdesk
കോഴിക്കോട് : കോഴിക്കോട് നിന്ന് നേപ്പാളിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘം രാജ്യത്ത് തിരിച്ചെത്തി .മൊത്തം 40പേരാണ് വിനോദ യാത്രാ സംഘത്തിൽ ഉണ്ടായിരുന്നത് , രണ്ടു പേർ നേരത്തെ തിരിച്ചെത്തിയിരുന്നു ബാക്കി വരുന്ന 38 പേരാണ് ഇന്ന് രാവിലെ 9 ;30 ന് നേപ്പാളിൽ നിന്നും വിമാനമാർഗം ഉച്ചക്ക് 12 ;30 ഓട് കൂടി ബാംഗൂരിൽ എത്തി ചേർന്നത് ,ഇന്ന് രാത്രിയോടെ ഇവർ നാട്ടിൽ എത്തും.
വലിയ സംഘർഷങ്ങൾ നേരിട്ട് കാണേണ്ടി വന്ന ഈ സംഘത്തിന് പക്ഷെ വലിയ ബുദ്ധിമുട്ടുകൾ ഒന്നും നേരിടേണ്ടി വന്നില്ല ,തങ്ങളുടെ യാത്രയിൽ വിചാരിച്ച സ്ഥലങ്ങൾ ഒന്നും കാണാൻ പറ്റിയില്ല എന്ന നിരാശയും ഒപ്പം വലിയ ഒരു ആപത്തിൽ നിന്നും ഭാഗ്യം കൊണ്ട് രക്ഷപെട്ട ആശ്വാസവും ഇവർ പ്രകടിപ്പിച്ചു .
