
newsdesk
69ാമത് നെഹ്രു ട്രോഫി ജലമേളയിലെ വിജയികള്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ജലമേളയിലെ വിജയികള്‍ക്ക് ആശംസകള്‍ നേര്‍ന്നത്
ജലമേള ഉദ്ഘാടനം ചെയ്യുന്നതിനായി പിണറായി വിജയനയായിരുന്നു സിശ്ചയിച്ചിരുന്നത്. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററിന് ഇറങ്ങാനായില്ല. തുടർന്ന് മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം നിർവഹിച്ചത്.
19 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ എഴുപത്തിരണ്ട് കളിവള്ളങ്ങളാണ് ഇത്തവണ പങ്കെടുത്തത്. ഇതിൽ പള്ളത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്. 4.21 സെക്കൻഡിൽ വീയപുരം ചുണ്ടൻ കന്നിക്കപ്പ് നേടിയപ്പോൾ പള്ളാത്തുരുത്തി ബോട്ട് ക്ലബിന് നെഹ്രുട്രോഫിയിൽ തുടർച്ചയായ നാലാമത്തെ വിജയമാണിത്. അത്യന്തം ആവേശകരമായ മത്സരത്തിൽ മൈക്രോ സെക്കന്റുകളുടെ വ്യത്യസത്തിലായിരുന്നു ചമ്പക്കുളത്തെ മറികടന്ന് വീയപുരം ഒന്നാമതെത്തിയയത്.
