newsdesk
നീലേശ്വരം പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഈ വർഷം നീലേശ്വരം പ്രദേശത്ത് വിദ്യാഭ്യാസ മേഖലയിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും SSLC, പ്ലസ് 2 പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയ നീലേശ്വരം ഹൈസ്കൂളിനെയും ഹയർ സെക്കൻഡറി സ്കൂളിനെയും അനുമോദിക്കുന്നതിനായി അനുമോദന സദസ്സ് ഇന്ന് (23. 6. 2024 ഞായറാഴ്ച രാവിലെ 10 മണിക്ക്) നീലേശ്വരം HSS ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
ക്ലബ്ബ് സെക്രട്ടറി ശ്രീ. സുനിൽകുമാർ. ഐ സ്വാഗതം പറഞ്ഞു. സജീഷ് പടിഞ്ഞാറയിൽ അധ്യക്ഷം വഹിച്ച ചടങ്ങ് ശ്രീ പ്രമോദ്.പി. (ഡിവൈഎസ്പി തളിപ്പറമ്പ്) ഉദ്ഘാടനം ചെയ്തു. ശ്രീ. ശ്രീനാഥ്. സി ( HSST കരുവൻപൊയിൽ )മുഖ്യാതിഥിയായിരുന്നു. നീലേശ്വരം ഗവണ്മെന്റ് ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കുമുള്ള ആദരം അധ്യാപകരായ മുഹമ്മദാലി ഇ. കെ., കെ ഗീതാമണി എന്നിവർ ഏറ്റുവാങ്ങി. മുക്കം വാർഡ് കൗൺസിലർ എം. കെ. യാസർ, ക്ലബ്ബ് ചെയർമാൻ പി. കെ. മുരളീധരൻ എന്നിവർ സന്നിഹിതരായിരുന്നു. എഴുത്തുകാരൻ പി. കെ. ഗണേശനെ ആദരിച്ചു.
ഡോക്ടർ ബാൻസുരി ദേവ്, എ. എം. അബ്ദുള്ള മാസ്റ്റർ, നിഷാദ് കുന്നത്ത്, കുര്യൻ ജോസഫ് കോട്ടയിൽ, എൻ. സി. അപ്പുണ്ണി, വിദ്യാർത്ഥികളായ ജിഞ്ചിൽ. ഇ. കെ., ഫാത്തിമ നദ, എന്നിവർ ആശംസകൾ അർപ്പിച്ചു. നീലേശ്വരം പ്രദേശത്തെ ഏകദേശം നൂറോളം കുട്ടികളെ ആദരിച്ചു. സതീഷ് പെരിങ്ങാട്ട് നന്ദി രേഖപ്പെടുത്തി.