Site icon CTV Online

പൊന്നാനി പുഴമ്പ്രത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് എൻ സി വി വാർത്താവതാരകൻ മരിച്ചു

Web Desk

പൊന്നാനി പുഴമ്പ്രത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് എൻ സി വി വാർത്താവതാരകനും പ്രോഗ്രാം ഡയറക്ടറുമായ മുതിരപറമ്പിൽ വിക്രമൻ മരിച്ചു. അപകടത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ രണ്ടു ബൈക്കുകളിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിക്രമൻ മരണപ്പെട്ടിരുന്നു. എൻ സി വി ചാനലിലെ വാർത്താ അവതാരകനും പ്രോഗ്രാം ഡയറക്ടറുമായിരുന്ന വിക്രമൻ ഉറൂബ് നഗർ സ്വദേശിയും നിലവിൽ കുറ്റിക്കാട് താമസക്കാരനുമാണ്.

Exit mobile version