Site icon CTV Online

ചൈനയുടെ വെല്ലുവിളികൾ നേരിടാൻ ഇന്ത്യ സജ്ജം ; നാവികസേനാ ചീഫ് അഡ്​മിറൽ ആർ.ഹരികുമാർ

WebDesk

ചൈനയുടെ വെല്ലുവിളികൾ നേരിടാൻ ഇന്ത്യ സജ്ജമെന്ന് നാവികസേനാ ചീഫ് അഡ്​മിറൽ ആർ.ഹരികുമാർ.ഇന്ത്യോ-പസഫിക്ക് മേഖലയിൽ ശക്തമായ നിരിക്ഷണമാണ് ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അഗ്നി പഥിനെതിരെ പ്രതിഷേധിച്ചവർക്ക് നിലപാട് തിരുത്തേണ്ടിവരും എന്നും നേവി ചീഫ് അഡ്മിറൽ ആർ. ഹരികുമാർ വ്യക്തമാക്കി.
ഇന്റോ പസഫിക്ക് മേഖലയിൽ മേധാവിത്യം നേടാൻ ചൈന വ്യത്യസ്തമാർഗ്ഗങ്ങളാണ് ഇപ്പോൾ അവലമ്പിയ്ക്കുന്നത്. ഇന്ത്യ ഉൾപ്പെട്ട ക്വാഡ് സഖ്യം ഇക്കാര്യത്തിൽ കർശനാമായ ജാഗ്രത പുലർത്താൻ തിരുമാനിച്ചിരുന്നു. ഇതിന് അനുബന്ധമായാണ് നേവി ചീഫിന്റെ പ്രതികരണം. ചൈനയുടെ തന്ത്രങ്ങൾ വിലപോകാത്ത പ്രതിരോധം ഇതിനകം ഇന്ത്യ നടത്തുന്നതായ് അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഇന്ത്യോ പസഫിക്ക് മേഖലയിലെ സംയുക്ത നാവിക അഭ്യാസം തുടരുമെന്നും അഡ് മിറൽ ആർ . ഹരികുമാർ സൂചിപ്പിച്ചു. ക്വാഡ് സഖ്യത്തിലെ അംഗ രാജ്യങ്ങളുടെ സംയുക്ത നാവിക അഭ്യാസത്തിനെതിരെ കടുത്ത അമർഷമാണ് ചൈനയ്ക്ക് ഉള്ളത്.

Exit mobile version