Site icon CTV Online

നാട്ടുകാർക്ക് സഹായ ഹസ്തവുമായി നവതേജ് സ്വശ്രയ സംഘം പഴം പറമ്പ്

Local News

കോവിഡ് പ്രതിസന്ധിയിൽ പ്രയാസം അനുഭവിക്കുന്ന 300 ലധികം കുടുംബങ്ങൾക്ക് ഓണം – പെരുന്നാൾ കിറ്റ് വിതരണം ചെയ്ത് ആശ്വാസത്തിന്റെ കൈതാങ്ങായി നവതേജ് സ്വശ്രയ സംഘം മാതൃകയായി.ആവശ്യാർത്ഥം പിൻവലിക്കാവുന്ന വിധത്തിൽ അംഗങ്ങളിൽ നിന്നും ഡെപ്പോസിറ്റ് സ്വീകരിക്കുന്ന ചടങ്ങും, സംഘത്തിലെ മികച്ച കർഷകനെ ആദരിക്കലും, ചെറുവാടി ഗവ: സ്കൂളിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും കോവിഡ് മാനദണ്ഡപ്രകാരം സംഘടിപ്പിച്ച പരിപാടിയിൽ നടന്നു.

സംഘം പ്രസിഡന്റ് കൃഷ്ണൻ അധ്യക്ഷനായി. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് കിറ്റ് വിതരണം ഉൽഘാടനം ചെയ്തു.കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വസീഫ് ഡെപ്പോസിറ്റ് വിതരണോൽഘാടനം നിർവ്വഹിച്ചു. കൊടിയത്തൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ആയിശ ചേലപ്പുറത്ത്, ഉണ്ണികൃഷൻ മാസ്റ്റർ എന്നിവർ വിദ്യാർത്ഥികളെ ആദരിച്ചു.മുറ്റത്തൊരു കൃഷിത്തോട്ടം പദ്ധതിയിൽ മികച്ച കർഷകനായി തെരഞ്ഞെടുത്ത ബാല ശേഖരനെ സെക്രട്ടറിസുരേന്ദ്രൻ പൊന്നാടയണിയിച്ചു.ചടങ്ങിൽ ജോയിന്റ് സെക്രട്ടറി ഷമൽ, ട്രഷറർ അയ്യപ്പൻ എന്നിവരും പങ്കെടുത്തു.

Exit mobile version