Site icon CTV Online

നവരാത്രി നിറവിൽ മലയോര മേഖലയിലെ ക്ഷേത്രങ്ങൾ

മുക്കം ∙ ഇരുവഞ്ഞിപ്പുഴയുടെ മധ്യത്തിൽ അദ്ഭുത പ്രതിഭാസമായി നിലകൊള്ളുന്ന ക്ഷേത്രമാണ് തൃക്കുടമണ്ണ ശിവക്ഷേത്രം. അഗസ്ത്യമഹർഷിയുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ക്ഷേത്രത്തിനുള്ളത്.ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവവും പ്രസിദ്ധമാണ്. .ക്ഷേത്രത്തിലെ നവാരാത്രി ആഘോഷത്തിനും തുടക്കമായി. ഇന്നലെ പൂജവയ്പ് നടത്തി. ഇന്ന് ദുർഗ്ഗാഷ്ടമി.നാളെ മഹാനവമി. 13ന് വിജയദഷമി നാളിൽ എഴുത്തിനിരുത്തലും നടത്തുമെന്ന് ക്ഷേത്രം പ്രസിഡന്റ് രാജേഷൻ വെള്ളാരംകുന്നത്ത്, സെക്രട്ടറി കരുവാരംപൊയിൽ ചന്ദ്രൻ, ട്രഷറർ തരവൻകണ്ടി പ്രകാശൻ, എന്നിവർ പറഞ്ഞു. വാഹന പൂജയും പ്രത്യേത വഴിപാടുകളും പൂജയും നടത്തും.മേൽശാന്തി മാവിടം ഇല്ലത്ത് നാരായണൻ‌ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. ക്ഷേത്രത്തിൽ കർക്കടക വാവു ബലിയും വിപുലമായി നടത്തി വരുന്നു.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ കൂറ്റൻ രഥം സ്വന്തമായുള്ള പ്രസിദ്ധമായ ക്ഷേത്രമാണ് മണാശ്ശേരി കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രം. ക്ഷേത്രത്തിലെ രഥോത്സവം ഉൾപ്പെടെയുള്ള ആഘോഷങ്ങൾ ശ്രദ്ധേയമാണ്. ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്നലെ പൂജവയ്പ്പ് നടത്തി.ഇന്ന് ദുർഗ്ഗാഷ്ടമി പൂജയും നാളെ നവമി പൂജയും 13 ന് നവമി പൂജയും നടത്തും. എഴുത്തിനിരുത്തൽ, വാഹന പൂജ, ആയുധ പൂജ, ഉൾപ്പെടെ വിപുലമായി നടക്കും. ആദ്യാക്ഷരം കുറിക്കാനെത്തുന്നവർക്കെല്ലാം അക്ഷരം പുസ്തകങ്ങളും സ്‌ലേറ്റ്, പെൻസിൽ എന്നിവയും വിതരണം ചെയ്യും. ഭക്തർക്ക് പ്രഭാത ഭക്ഷണവും നൽകും. ഒഴുകിൽ തട്ടയൂർ ഇല്ലത്ത് മനോഹരൻ നമ്പൂതിരി, മധു നമ്പൂതിരി, കാരന്തൂർ രാമചന്ദ്രൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് പി.ചന്ദ്രമോഹനൻ, വർക്കിങ് പ്രസിഡന്റ് എം.പി.രവീന്ദ്രനാഥ്, സെക്രട്ടറി രാമൻ ഇരട്ടങ്ങൽ എന്നിവർ പറഞ്ഞു.

ആനയാംകുന്ന് ശ്രീകൃഷ്ണ പാർഥസാരഥി ക്ഷേത്രമൊരുങ്ങി
കാരശ്ശേരി ∙ പഞ്ചായത്തിലെ ആനയാംകുന്ന് ശ്രീകൃഷ്ണ പാർഥ സാരഥി ക്ഷേത്രത്തിലും നവരാത്രി വിപുലമായി ആഘോഷിക്കും. ഈ മാസം 3ന് ആരംഭിച്ചു. നവരാത്രി ദിവസങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം ലളിത സഹസ്ര നാമ പാരായണം ഉണ്ടായിരിക്കും. ഇന്നലെ പൂജവയ്പ് നടത്തി. ഇന്നും നാളെയും അടച്ചു പൂജ. 13ന് വിദ്യാരംഭം, വാഹന പൂജ, നടതുറക്കൽ, എന്നിവയും നടക്കും.വിഷ്ണു നമ്പൂതിരി കൊല്ലേറ്റ, ഇളമന കൃഷ്ണൻ നമ്പൂതിരി, എന്നിവർ നേതൃത്വം നൽകും. അജയചന്ദ്രൻ ഇന്ദീവരം വിദ്യാരംഭത്തിന് നേതൃത്വം നൽകും.

ഈ നവരാത്രി കാലത്ത് പതിവു പോലെ ഒന്നാം ദിവസം മുതൽ വിജയദശമി വരെ എല്ലാ ദിവസവും സരസ്വതീ പൂജ, ഇന്നലെ പൂജവയ്പ് ഇന്നും നാളെയും അടച്ചുപൂജ. 13നു വിജയദശമി ദിവസം പൂജയെടുപ്പ് എന്ന പ്രകാരത്തിലാണു നവരാത്രി ആഘോഷം എല്ലാ ക്ഷേത്രങ്ങളിലും നടക്കുന്നത്. ഒക്ടോബർ 13 വിജയദശമി ദിവസം രാവിലെ പൂജയെടുപ്പ്, 8 മണിക്ക് വിദ്യാരംഭം തുടർന്നു കുട്ടികളെ എഴുത്തിനിരുത്ത്. സമൂഹ വിദ്യാരംഭം, എഴുത്തിനിരുത്ത് എന്നിവയ്ക്ക് ക്ഷേത്രം മേൽശാന്തി മുഖ്യ കാർമികത്വം വഹിക്കും. അന്നു രാവിലെ 6 മണി മുതൽ വാഹന പൂജയും നടക്കും

Exit mobile version