നവകേരള പ്രഭാത യോഗ സദസിൽ മന്ത്രിമാരുടെ കളികൂട്ടുകാരിയായി 5വയസുകാരി റനഫാത്തിമ

നവകേരള സദസിന്റെ ഭാഗമായി ഓമശ്ശേരി അമ്പലക്കണ്ടി സ്നേഹതീരം ഓഡിറ്റോറിയത്തിൽ നടന്ന മണ്ഡലത്തിലെ 50 പ്രമുഖ വ്യകതികൾ പങ്കെടുത്ത പ്രഭാത യോഗത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അതിഥിയായിരുന്നു റന ഫാത്തിമ.
തിരുവമ്പാടി മണ്ഡലം എം എൽ എ ലിന്റോജോസെഫാണ് മുഖ്യാതിഥിതികളിൽ ഒരാളായി റനയെ തെരെഞ്ഞെടുത്തത്

പ്രഭാത ഭക്ഷണ സമയത് വലിയ ആളുകളുടെ ഇടയിൽ കുസൃതി കാണിക്കുന്ന
കുഞ്ഞുറനയെ ആരോഗ്യ മന്ത്രി വീണ ജോർജ് ശ്രദ്ധിക്കുകയുണ്ടായി .പിന്നീട് എങ്ങനെയാണു ഇവിടേക്കു എത്തിയത് എന്ന് ചോദിച്ചറിയുകയും അവളുടെ കഴിവുകൾ അറിഞ്ഞപ്പോൾ മന്ത്രി വാരിയെടുത്തു കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു .

നീന്തൽ അറിയാതെ മുങ്ങി മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മൂന്നാമത്തെ വയസിൽ തന്നെ പുഴയിൽ നീന്തി വലിയ ആളുകൾക്കും കുട്ടികൾക്കും നീന്തൽ പഠിക്കാൻ പ്രചോദനം നൽകിയ എല്ലാവർക്കും റോൾ മോഡൽ ആക്കാൻ പറ്റിയ സാഹചര്യത്തിൽ ആണ് ഇങ്ങനെ ഒരു അവസരം നൽകിയതെന്നു MLA ലിന്റോ ജോസഫ് പറഞ്ഞു .

തന്റെ പോലത്തെ കുഞ്ഞു കുട്ടികൾക്ക് നീന്തൽ പഠിക്കാൻ നാട്ടിൽ ഒരു നീന്തൽ പരിശീലന കേന്ദ്രം വേണമെന്ന ആവശ്യമായെത്തിയ റന മുഖ്യമന്ത്രിയോടും തന്റെ ആവശ്യം പറയുകയുണ്ടായി .

പിന്നീട് അങ്ങോട്ട് തിരക്കിനിടയിലും ഓരോ മന്ത്രിമാരും റനയോട് കുശാലാന്വേഷണം നടത്തുകയുണ്ടായി.

പുറത്തെത്തിയ റനക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്ന ബസിനുള്ളിൽ കേറണം എന്നായി .ഒരു നിമിഷം പോലും വൈകിയില്ല മന്ത്രിമാർ അതും സാധിപ്പിച്ചു കൊടുത്തു .

ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ തന്നെ കായിക വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ ,കൃഷി വകുപ്പ് മന്ത്രി പ്രസാദ് ,ആരോഗ്യമന്ത്രി വീണ ജോർജ് എന്നിവർ ബസിനകത്തേക്ക് കൂട്ടികൊണ്ട് പോയി റനയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കുകയായിരുന്നു .
ഇങ്ങനെ ഒരവസരം കിട്ടിയതിൽ വലിയ സന്തോഷമുണ്ടെന്നും അവളുടെ ആഗ്രഹം സാധിച്ചുകിട്ടും എന്ന പ്രതീക്ഷയുണ്ടെന്നും റനയുടെ കൂടെ വന്ന വലിയുമ്മ റംല മനാഫും പറഞു .
മാധ്യമ പ്രവർത്തകൻ റഫീഖ് തോട്ടുമുക്കത്തിന്റെയും റിഫാനയുടെയും മൂത്തമകളാണ് 5 വയസുകാരി റന ഫാത്തിമ

error: Content is protected !!