Site icon CTV Online

സംസ്ഥാന സർക്കാരിന് അന്ത്യശാസനവുമായി ദേശിയ മനുഷ്യാവകാശ കമ്മിഷൻ

Web Desk

മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിന് അന്ത്യശാസനവുമായി ദേശിയ മനുഷ്യാവകാശ കമ്മിഷൻ. ഒക്ടോബർ പത്തിനകം റിപ്പോർട്ട് നൽകണമെന്ന് കർശന നിർദേശം. റിപ്പോർട്ട് നൽകിയില്ലെങ്കിൽ മനുഷ്യാവകാശ നിയമപ്രകാരം നടപടിയെന്ന് മുന്നറിയിപ്പ്. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും നിർദേശം നൽകിയെന്ന് ദേശിയ മനുഷ്യാവകാശ കമ്മിഷൻ. നടപടി ആരോഗ്യവകുപ്പും മെഡിക്കൽ വിദ്യാഭാസ വകുപ്പും റിപ്പോർട്ട് നൽകാത്തതിനെ തുടർന്ന്.

Exit mobile version