newsdesk
70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം തിരഞ്ഞെടുത്തു. മികച്ച തിരക്കഥ, മികച്ച ചിത്ര സംയോജനം എന്നീ വിഭാഗങ്ങളിലും ആട്ടത്തിന് പുരസ്കാരമുണ്ട്. മികച്ച ബാലതാരമായി മാളികപ്പുറത്തിലെ അഭിനയത്തിന് ശ്രീപത് അർഹനായി. സൗദി വെള്ളക്ക മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച നടിയ്ക്കുള്ള പുരസ്കാരം നിത്യ മേനനും മാനസി പരേഖും പങ്കുവെച്ചു. തിരുച്ചിട്രമ്പലം എന്ന ചിത്രത്തിലെ പ്രകടനമാണ് നിത്യയ്ക്ക് അവാർഡ് നേടിക്കൊടുത്തത്. മാനസി പരേഖിന് പുരസ്കാരം ലഭിച്ചത് കച്ച് എക്സ്പ്രസിലെ അഭിനയത്തിനാണ്. മികച്ച നടനായി ഋഷഭ് ഷെട്ടി തിരഞ്ഞെടുക്കപ്പെട്ടു.
70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച ചിത്രം ആട്ടം, നിത്യ മേനനും മാനസി പരേഖും നടിമാർ; ഋഷഭ് ഷെട്ടി നടൻ
പ്രത്യേക പരാമർശം – ഗുല്‍മോഹർ (ഹിന്ദി, മനോജ് ബാജ്‍പെയ്) കാഥികൻ (മലയാളം, സലീല്‍ ചൗദരി)
പ്രാദേശിക ഭാഷാ ചിത്രങ്ങള്‍
തിവ – സികയ്‌സല്‍
തെലുങ്ക് – കാർത്തികേയ 2
തമിഴ് – പൊന്നിയിൻ സെല്‍വൻ 1
പഞ്ചാബി – ബാഗി ദി ധീ
ഒഡിയ – ധമൻ
മലയാളം – സൗദി വെള്ളക്ക
കന്നഡ – കെജിഎഫ് 2
മറാഠി – വാല്‍വി
ഹിന്ദി – ഗുല്‍മോഹർ
ബംഗാളി – കബേരി അന്ദർധാൻ
അസാമി – എമുതി പുതി
മികച്ച സംഘട്ടനം – അൻബറിവ് (കെജിഎഫ് 2)
മികച്ച നൃത്തസംവിധാനം – ജാനി മാസ്റ്റർ, സതീഷ് കൃഷ്ണൻ (തിരുച്ചിട്രമ്പലം)
മികച്ച നടി – നിത്യ മേനൻ (തിരുച്ചിട്രമ്പലം), മാനസി പരേഖ് (കച്ച് എക്സ്പ്രസ്)
മികച്ച നടൻ – ഋഷഭ് ഷെട്ടി (കാന്താര)
മികച്ച സംവിധായകൻ – സൂരജ് ആർ (ഊഞ്ചൈ)
മികച്ച ചിത്രം – ആട്ടം
മികച്ച എഡിറ്റിങ്ങ് – മഹേഷ് ഭുവനേന്ദ് (ആട്ടം)
മികച്ച സ്ക്രീൻപ്ലെ – ആനന്ദ് ഏകർഷി (ആട്ടം)
മികച്ച ബാലതാരം – ശ്രീപത് (മാളികപ്പുറം)
മികച്ച തമിഴ് ചിത്രം പൊന്നിയിൻ സെല്‍വൻ ഒന്നാം ഭാഗമാണ്, കെജിഎഫ് (കന്നഡ), ഗുല്‍മോഹർ (ഹിന്ദി).
ഫീച്ചർ ഫിലം വിഭാഗത്തില്‍ 309 ചിത്രങ്ങളാണ് 32 ഭാഷകളിലായി പരിഗണിക്കപ്പെട്ടത്. നോണ്‍ ഫീച്ചർ വിഭാഗത്തില്‍ 17 ഭാഷകളിലായി 130 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്.