Site icon CTV Online

നടി സുരേഖ സിക്രി അന്തരിച്ചു

Web Desk

പ്രശസ്ത തിയേറ്റര്‍-സിനിമാ-ടെലിവിഷന്‍ അഭിനേത്രി സുരേഖ സിക്രി അന്തരിച്ചു. 76 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച നടക്കും. പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ച്‌ കാലം ചികിത്സയിലായിരുന്നു. രണ്ട് വര്‍ഷത്തോളമായി ശാരീരിക പ്രശ്നങ്ങളും അലട്ടിയിരുന്നു.

സുമാ ജോസന്‍ സംവിധാനം ചെയ്ത ‘ജന്മദിനം’ എന്ന സിനിമയിലൂടെ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. 1978ലെ രാഷ്ട്രീയ നാടക സിനിമയായ കിസ്സ കുര്‍സി കായിലൂടെ അരങ്ങേറ്റം കുറച്ച അവര്‍ വിവിധ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ ദേശീയ പുരസ്‌കാരം നേടി.തമാസ് (1988), മമ്മോ (1995), ബദായ് ഹോ (2018) എന്നീ ചിത്രങ്ങള്‍ക്കാണ് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചത്.

Exit mobile version