newsdesk
70-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപോൾ ,മലയാളക്കരക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ഒരു കുഞ്ഞു അനിമേഷൻ ചിത്രമായ ‘എ കോക്കനട്ട് ട്രീ’ , ഇത്തവണ മികച്ച ആനിമേഷൻ ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ ഷോർട്ട് ഫിലിം . മലയാളിയും കോഴിക്കോട് ,പുല്ലൂരാമ്പാറ സ്വദേശിയുമായ ജോഷി ബെനഡിക്റ്റ് ആണ് ചിത്രം സംവിധാനം ചെയ്തതത് . പ്രകൃതിയെയും മനുഷ്യനെയും പ്രമേയമാക്കിയതായിരുന്നു ജോഷിയുടെ കരവിരുതിൽ പിറന്ന ഈ ചിത്രംഏറെ കാലത്തെ ജോഷിയുടെ ആഗ്രഹം കൂടിയാണ് ഈ ദേശീയ അവാർഡോടു കൂടി സഫലമാവുന്നത് .
2021 ൽ പൂർത്തിയായ ഈ ഡോക്യുമെന്ററി ബോംബെ ഉൾപ്പെടെ നിരവധി ഫെസ്റ്റുവെല്ലുകളിൽ തിളങ്ങിയെങ്കിലും,അപ്പോഴും ചിത്രത്തിന് ദേശീയ അംഗീകാരം എന്ന സ്വപ്നം ഈ പുല്ലുരാംപാറക്കാരൻ മനസിൽ കൊണ്ടുനടന്നു ഒടുവിൽ 2022 ൽ അപേക്ഷ നൽകി ,കാലം കാത്തു വെച്ച നീതി പോലെ ആഗ്രഹിച്ച അംഗീകാരത്തിന്റെ നിറവിൽ ആണ് ഇന്ന് പുല്ലൂരാം പാറ ആക്കാട്ടു മുണ്ടക്കൽ ബെനഡിക്ട് -മേരി ദമ്പതികളുടെ മകൻ ജോഷി ബെനഡിക്ട് ,സ്കൂൾ അധ്യാപികയായ മേരിയാണ് ഭാര്യ ,മകൻ ബെനാക്ട