അമിതവേഗതയിലെത്തിയ കാർ അപകടത്തിൽ പെട്ടു, പരിശോധിച്ചപ്പോൾ കാറിനുള്ളിൽ കഞ്ചാവും എംഡിഎംഎയും; നരിക്കുനി സ്വദേശി കസ്റ്റഡിയിൽ

താമരശ്ശേരി: അപകടത്തിൽപ്പെട്ട കാറിൽ നിന്നും ലഹരിമരുന്ന് പിടികൂടി. കാറിൽ നിന്നും കഞ്ചാവും എംഡിഎംഎയുമാണ് പിടികൂടിയത്. സംഭവത്തിൽ നരിക്കുനി സ്വദേശിയായ യുവാവിനെ ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

താമരശ്ശേരിക്കടുത്ത് പുനൂർ പാലത്തിന് സമീപം അമിതവേഗതയിലെത്തിയ കാർ എതിരെ വന്ന വാഹനത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. പൊലീസെത്തി വാഹനം പരിശോധിച്ചപ്പോഴാണ് അമിതവേഗത്തിലെത്തിയ കാറിൽ നിന്ന് ലഹരിമരുന്ന് കണ്ടെടുക്കുന്നത്.

നരിക്കുനി സ്വദേശിയായ യുവാവിന് പുറമേ മറ്റൊരാൾ കൂടി വാഹനത്തിലുണ്ടായിരുന്നു. ഇയാൾ ഓടി രക്ഷപ്പെട്ടു.

error: Content is protected !!