Site icon CTV Online

മലബാർ മിസ്റ്ററി അല്ല; സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിയുടെ പേരിൽ മാറ്റം

തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിൽ പുതിയ മദ്യനിർമ്മാണശാല പുറത്തിറക്കുന്ന ബ്രാൻഡിയുടെ പേരിൽ മാറ്റം. ‘മലബാർ മിസ്റ്ററി’ എന്ന പേരാണ് ആദ്യം പുറത്തുവന്നത്. എന്നാൽ ബ്രാൻഡിക്ക് ‘മിന്നൽ മാജിക്’ എന്ന പേരാണ് ബെവ്‌കോ നൽകിയിരിക്കുന്നത്.

പുതിയ പേര് എക്‌‌സൈസ് മന്ത്രി പ്രഖ്യാപിക്കും.പാലക്കാട് മേനോൻപാറയ്ക്ക് സമീപം പ്രവർത്തിക്കുന്ന മലബാർ ഡിസ്റ്റിലറീസ് ആണ് പുതിയ ബ്രാൻഡി ഉത്പാദിപ്പിക്കുന്നത്. തുടക്കത്തിൽ അര ലിറ്റർ മദ്യമാണ് ലഭ്യമാകുക. 400 രൂപയാണ് ഒരു ബോട്ടിലിന് വില. അടുത്തമാസം പുതിയ ബ്രാൻഡി ഔട്ട്‌ലെറ്റുകളിലെത്തും.


മദ്യത്തിന് ഉചിതമായ പേരും ലോഗോയും നിർദേശിക്കുന്നവർക്ക് 10,000 രൂപ നൽകുമെന്ന ബെവ്‌കോ പരസ്യം കോടതി കയറിയിരുന്നു. സർക്കാർ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ഹർജി സമർപ്പിച്ചതിന് പിന്നാലെ സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. പിന്നാലെ പരസ്യം നൽകിയത് തങ്ങളല്ലെന്ന് സത്യവാങ്മൂലം നൽകി ബെവ്കോ തടിയൂരി. മദ്യത്തിന് പേരിടാനുള്ള പരസ്യം കോടതി സ്റ്റേ ചെയ്തു.

Exit mobile version