Site icon CTV Online

കോഴിക്കോട് പുറമേരിയിൽ സ്കൂൾ ബസ് കടന്നുപോയതിനു പിന്നാലെ സ്ഫോടനം

കോഴിക്കോട്∙ നാദാപുരം പുറമേരിയിൽ സ്കൂൾ ബസ് കടന്നുപോയതിനു പിന്നാലെ സ്ഫോടനം. ബസ് കയറിയപ്പോൾ ഏറുപടക്കം പൊട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

നാദാപുരം പുറമേരി ആറാംപള്ളി ക്ഷേത്രത്തിനു സമീപമാണ് സ്ഫോടനം ഉണ്ടായത്. ബസിന്റെ ടയർ റോഡിൽ കിടന്ന വസ്തുവിൽ കയറി ഇറങ്ങിയതിനു പിന്നാലെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം.

ബസിന്റെ ടയറിനു കേടുപാടുകൾ സംഭവിച്ചു.

Exit mobile version