Site icon CTV Online

32 കുപ്പി മാഹി മദ്യവുമായി നാദാപുരം സ്വദേശി എക്‌സൈസ് പിടിയിലായി

newsdesk

നാദാപുരം: മാഹി മദ്യവുമായി നാദാപുരം സ്വദേശി എക്‌സൈസ് പിടിയില്‍. നാദാപുരം നീലിയേലത്ത് വീട്ടിൽ ചന്ദ്രൻ (52) ആണ് അറസ്റ്റിലായത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വടകര സര്‍ക്കിള്‍ എക്‌സൈസ് സംഘം നാദാപുരം വരിക്കോളിയില്‍ നടത്തിയ പരിശോധനയിലാണ് ചന്ദ്രനെ പിടികൂടിയത്. ഇയാളില്‍ നിന്നും 32 കുപ്പി മദ്യം പിടിച്ചെടുത്തു.

മാഹിയില്‍ നിന്ന് മദ്യം കടത്തിക്കൊണ്ടു വന്ന് വരിക്കോളി, നാദാപുരം മേഖലയില്‍ സ്ഥിരമായി വില്‍പ്പന നടത്തുകയായിരുന്നു ചന്ദ്രന്‍. പ്രതിയെ നാദാപുരം കോടതി റിമാന്റ് ചെയ്തു.

പ്രിവന്റീവ് ഓഫീസര്‍ രാമചന്ദ്രന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസർ എ.ബി അബ്ദുള്ള, സി.ഇ.ഒ സുനീഷ്, ബബിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Exit mobile version