Site icon CTV Online

കടന്നലിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു

നാദാപുരം∙ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു. ആവോലത്ത് പാലന്റെകണ്ടിയിൽ ഗോപാലൻ (80) ആണ് മരിച്ചത്. വ്യാഴാഴ്ച രണ്ട് മണിയോടെയാണ് സംഭവം.

മുറ്റത്തു നിൽക്കുകയായിരുന്ന ഗോപാലനെ കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഗോപാലനെ രക്ഷിക്കാനെത്തിയ 5 പേർക്കും കുത്തേറ്റു. ഇവരുടെ പരുക്ക് സാരമുള്ളതല്ല. ഗോപാലന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version