
newsdesk
നാദാപുരം: സ്കൂളിൽ പോകാൻ ബസ് കാത്തുനിന്ന വിദ്യാർഥിനിയെ കൈക്ക് കടന്നുപിടിച്ചു അതിക്രമം നടത്തുകയും മാനഹാനി വരുത്തുകയും ചെയ്ത പ്രതിക്ക് നാലുവർഷം തടവും 20000 രൂപ പിഴയും ശിക്ഷ. കൂത്താളി സ്വദേശി മുഹമ്മദ് അസ്ലമിനെയാണ് (27) നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എം. ശുഐബ് ശിക്ഷിച്ചത്.
പേരാമ്പ്ര ചാനിയംകടവ് റോഡിലെ ബസ് സ്റ്റോപ്പിൽ സ്കൂളിലേക്ക് പോകാൻ കാത്തുനിൽക്കുകയായിരുന്ന അതിജീവിതയെ കാറിൽ എത്തിയ പ്രതി കടന്നുപിടിച്ച് അതിക്രമം നടത്തുകയായിരുന്നു .
