
newsdesk
മര്‍കസ് നോളജ് സിറ്റി മസ്ജിദ് ജാമിഉല്‍ ഫുതൂഹിലെ അല്‍മൗലിദുല്‍ അക്ബറിന് ആയിരക്കണക്കിന് പ്രവാചക സ്‌നേഹികളാണ് എത്തിയത്. പ്രവാചകന്റെ ജന്മസമയത്ത് അദ്ദേഹത്തിന്റെ മഹത്വങ്ങളും മേന്മകളും പറയാനും പകര്‍ത്താനും ആ സമയത്തിന്റെ പുണ്യം കരഗതമാക്കാനുമാണ് വിശ്വാസികള്‍ പുലര്‍ച്ചെ മുതല്‍ ഒരുമിച്ചുകൂടിയത്.
അല്‍മൗലിദുല്‍ അക്ബറില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ നബിദിന സന്ദേശ നല്‍കി. ഏത് സാഹചര്യത്തിലും ആത്മസംയമനവും വ്യക്തിശുദ്ധിയും പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം, അച്ചക്കത്തോടെ മാത്രമേ എല്ലായിടത്തും ഇടപെടാന്‍ പാടുള്ളൂ എന്നുംഅദ്ദേഹംകൂട്ടിച്ചേര്‍ത്തു.
മൗലിദുകളുടെ പാരായണം, കീര്‍ത്തന ആലാപനം, പ്രാര്‍ഥന, തിരുശേഷിപ്പുകളുടെ പ്രദര്‍ശനം, നബിദിന സന്ദേശ റാലി, മധുര വിതരണം തുടങ്ങിയവ നടന്നു.
സയ്യിദ് അലി ബാഫഖി, ശൈഖ് ഉസാമ രിഫാഈ ലെബനാന്‍, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്‍കി.
വിദേശപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെത്തുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം ഞായറാഴ്ച നോളജ് സിറ്റിയില്‍ വെച്ച് നടക്കും. പതിനായിരങ്ങളെത്തുന്ന സമ്മേളനത്തിനായി വലിയ ഒരുക്കങ്ങളാണ് നോളജ് സിറ്റിയില്‍നടക്കുന്നത്.
