Site icon CTV Online

നബിദിന അവധി സെപ്തംബര്‍ 28ലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കാന്തപുരം

newsdesk

തിരുവനന്തപുരം: നബിദിനത്തിനുള്ള കേരളത്തിലെ പൊതു അവധി സെപ്തംബര്‍ 28ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന് കത്ത്‌. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാറാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്‌.

മാസപ്പിറവി ദൃശ്യമായത് പ്രകാരം കേരളത്തില്‍ നബിദിനം 28ന് ആചരിക്കാന്‍ ഖാസിമാരും മതപണ്ഡിതമാരും തീരുമാനിച്ച പശ്ചാത്തലത്തിലാണ് പൊതു അവധി 27ല്‍ നിന്ന് 28ലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്.

വിഷയത്തില്‍ കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ വി. അബ്ദുറഹ്‌മാന്‍, അഹമ്മദ് ദേവര്‍ കോവില്‍ എന്നിവര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്

Exit mobile version