Site icon CTV Online

ഇത്തവണ നബിദിനത്തിൽ താരമായിരിക്കുകയാണ് മലപ്പുറത്തെ ഷീന എന്ന യുവതി ; തനിക്ക് ആദ്യം ലഭിച്ച ശമ്പളം നബിദിന റാലിയിലെ കൊച്ചു ക്യാപ്റ്റന് നോട്ട് മാല സമർപ്പിച്ച് മതസൗഹാർദ്ദം ഇനിയും ഇവിടെ നിലനിൽക്കണം എന്നാഗ്രഹിക്കുന്നവർക്കൊരു മാതൃക ആയിരിക്കുകയാണ് ഷീന

newsdesk

ഇന്ന് നബിദിനം; പ്രവാചകന്റെ ജന്മദിനത്തെ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് വിശ്വാസികള്‍ ആഘോഷിച്ചത് . വിവിധ മതസംഘടനകളുടെ നേതൃത്വത്തിലൂണ് സംസ്ഥാനത്തെ വിപുലമായ ആഘോഷപരിപാടികള്‍ അരങ്ങേറുന്നത്. ഖുര്‍ആന്‍ പാരായണം, സ്വലാത്തുകള്‍, ഇസ്ലാമിക കലാപരിപാടികള്‍, നബി ചരിത്ര വിവരണം, പ്രകീര്‍ത്തനം, മത പ്രസംഗം, അന്നദാനം, ദാനധര്‍മ്മങ്ങള്‍, ആഘോഷയാത്രകള്‍ തുടങ്ങിയ നിരവധി പരിപാടികളുടെ അകമ്പടിയോടെയാണ് കേരളത്തില്‍ നബിദിനാഘോഷം നടക്കുക .ആഘോഷത്തിന്റെയും ആത്മീയതയുടെയും നിറവില്‍ ഇന്ന് നബിദിനത്തെ സമ്പൂർണതയിൽ എത്തിക്കുന്ന ഒരു അതിമനോഹരമായ കാഴ്ചയാണ് മലപ്പുറത്ത് കാണാൻ സാധിച്ചത് . വിശ്വാസി സമൂഹം രണ്ടു കൈയും നീട്ടിയാണ് ആ രംഗത്തെ സ്വീകരിച്ചത് ,നബിദിന റാലിയിൽ നിന്നുള്ള ആ കാഴ്ചയാണ് സമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത് .

നബിദിന റാലിയിലെത്തിയ കുട്ടികള്‍ക്ക് നോട്ടുമാല സമ്മാനിചാണ് ഷീന എന്ന യുവതി മലപ്പുറത്തെ മത സൗഹാർദ്ദത്തിന്‍റെ മാതൃകയായിരിക്കുന്നത് . മലപ്പുറം കോഡൂർ വലിയാട് തദ് രീസുൽ ഇസ്ലാം മദ്രസയുടെ നബി ദിന റാലിക്കിടെയാണ് ഏവരുടയും മനസ് നിറയ്ക്കുന്ന സംഭവം നടന്നത്.

നബിദിന റാലി വരുന്നതിനായി മഴയത്ത് കാത്ത് നിന്ന പ്രദേശവാസിയായ ഷീന കുട്ടികൾക്ക് നോട്ട് മാല ചാർത്തുകയായിരുന്നു. തന്‍റെ മകളോടൊപ്പമാണ് ഷീന നബിദിന റാലി കാണാനും കുട്ടികള്‍ക്ക് നോട്ടുമാല സമ്മാനിക്കാനുമെത്തിയത്. റാലി ക്യാപ്റ്റന് നോട്ടുമാല ചാർത്തി കവിളിൽ ഉമ്മയും സമ്മാനിച്ചാണ് ഷീന മടങ്ങിയത്. ഷീനയെ കണ്ട് നബിദിന റാലി നിയന്ത്രിക്കുന്നവർ യാത്ര നിർത്തുകയും ഷീനയെ കുട്ടികളുടെ അടുത്തേക്ക് വിളിക്കുന്നതും വീഡിയോയിൽ കാണാം. തനിക്ക് അടുത്തിടെയാണ് ജോലി കിട്ടിയതെന്നും, ആദ്യ ശമ്പളം കിട്ടിയ സന്തോഷത്തിൽ ആണ് നോട്ട് മാല നൽകിയതെന്നുമാണ് ഷീന പറയുന്നത്. ഷീനയെപോലുള്ളവർ ഇവിടെ മതങ്ങൾ തമ്മിൽ ഉള്ള ദൂരം ഇല്ലാതാക്കി .ഇവിടെ സ്നേഹം .നില നിർത്തും

വിവിധ മഹല്ലു കമ്മിറ്റികളുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിൽ വലിയ ആഘോഷങ്ങളാണ് നബിദിനത്തിൽ സംഘടിപ്പിച്ചിട്ടുള്ളത്.

നബിദിനം സംബന്ധിച്ച് പലവിധ വ്യത്യസ്തതകളും ലോകത്ത് നിലനില്‍ക്കുന്നുണ്ട്. സുന്നി വിഭാഗത്തിലുള്ളവരാണ് റബ്ബിഉല്‍ അവ്വല്‍ മാസത്തിലെ 12-ാം ദിവസമാണ് നബിദിനം ആഘോഷിക്കുന്നതെങ്കില്‍ ഷിയ വിഭാഗത്തില്‍ പെട്ടവര്‍ ഈ മാസത്തിലെ 17-ാം ദിവസമാണ് നബിദിനം കൊണ്ടാടുന്നത്. അതേസമയം ജമാഅത്തെ ഇസ്ലാമി, മുജാഹിദ് തുടങ്ങിയ വിഭാഗങ്ങള്‍ നബിദിനം ആഘോഷിക്കാറുമില്ല.

Exit mobile version