newsdesk
ഡൽഹി : ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ(QCI) കീഴിൽ പ്രവർത്തിക്കുന്ന ടെസ്റ്റിംഗ് & കാലിബ്രേഷൻ ലബോറട്ടറികൾക്കായുള്ള നാഷണൽ അക്രഡിറ്റേഷൻ ബോർഡ് (NABL) അംഗീകാരം ശാന്തി ഹോസ്പിറ്റലിന് ലഭിച്ചു.
ലബോട്ടറി പ്രവർത്തനങ്ങളുടെ മികച്ച നിയന്ത്രണവും,മികച്ച ഗുണ നിലവാരം ഉറപ്പ് നൽകുന്ന സംവിധാനമുണ്ടോ,ഉപകരണങ്ങൾ സാങ്കേതികമായി ഉയർന്ന് നിൽക്കുന്നതാണോ എന്നും,കാലിബ്രേഷനുകൾ കൃത്യമായി നടത്തുന്നുണ്ടോ,സാങ്കേതിക വൈദഗ്ധ്യത്തിനായുള്ള അന്താരാഷ്ട്മനദണ്ഡങ്ങൾക്കനുസൃതമായാണോ ലാബ് പ്രവർത്തിക്കുന്നത് എന്നും അങ്ങനെ ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിശ്വസീനയമായ പരിശോധന ഫലം ഉറപ്പ് വരുത്തുവാൻ കഴിയുന്നു എന്നുള്ളതാണ് NABL അംഗീകാരം ലഭിക്കുന്നതിലുടെ സംജാതമാകുന്നത്.
പുതുതായി NABL അംഗീകാരം ലഭിച്ച സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് ഡൽഹി റാഡിസൺ ബ്ലു ക്രിസ്റ്റൽ ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് നൽകി. ശാന്തി ഹോസ്പിറ്റലിന് ലഭിച്ച NABL അംഗീകാരം ശാന്തി ഹോസ്പിറ്റലിൽ ജനറൽ മാനേജർ എം. കെ. മുബാറക്ക്, ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ എം. ഫവാസ് എന്നിവർ NABL CEO എം. വെങ്കിടേശ്വരനിൽ നിന്നും സ്വീകരിച്ചു