നാദാപുരത്ത് ബൈക്കിലെത്തിയ മൂന്നംഗ സംഘം യുവാവിനെ ക്രൂരമായി വെട്ടിപരിക്കേല്‍പ്പിച്ചു; നാദാപുരം വിഷ്ണുമംഗലത്ത് ജാതിയേരി സ്വദേശി അജ്മലിനെ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍പുറത്ത്

newsdesk

നാദാപുരം: നാദാപുരം വിഷ്ണുമംഗലത്ത് വ്യാഴാഴ്ച്ച രാത്രി യുവാവിന് നേരെ മൂന്നംഗ സംഘം നടത്തുന്ന ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ജാതിയേരി സ്വദേശി അജ്മലിനെയാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

അജ്മല്‍ കാറിനടുത്ത് നില്‍ക്കുകയായിരുന്നു. ഈ സമയത്ത് അതുവഴി ബൈക്കിലെത്തിയ മൂവര്‍ സംഘം അജ്മലിനടുത്തായി ബൈക്ക് നിര്‍ത്തുകയായിരുന്നു. സംഘത്തെ കണ്ട ഉടന്‍ അജ്മല്‍ ഓടി അടുത്തുള്ള പൊന്തക്കാട്ടില്‍ വീണ അജ്മലിനെ സംഘം വെട്ടുകയായിരുന്നു. കണ്ട് നിന്നവരെ ഭീഷണിപ്പെടുത്തി മൂന്നംഗ സംഘം യുവാവിനെ തുടര്‍ച്ചയായി വെട്ടി.

അജ്മലിനെ കല്ലാച്ചി മുക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

error: Content is protected !!