newsdesk
നാദാപുരം: കുമ്മങ്കോട് അഹമ്മദ് മുക്കില്‍ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. അഹമ്മദ് മുക്ക് റേഷന്‍ കടക്ക് സമീപം പാലൊള്ളതില്‍ മന്‍ഷാദിന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാദാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട് എന്നാണ് പ്രാഥമിക നിഗമനം.