Site icon CTV Online

സിപിഐഎമ്മിന്റെ ഒന്നാമത്തെ ശത്രു കോൺഗ്രസല്ല ബിജെപിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ

WebDesk

സിപിഐഎമ്മിന്റെ ഒന്നാമത്തെ ശത്രു കോൺഗ്രസല്ല ബിജെപിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ജനാധിപത്യ വിരുദ്ധത കോൺഗ്രസിനെതിരെ വരുമ്പോൾ മാത്രമാണ് അവർ പ്രതികരിക്കുന്നതെന്നും എന്നാൽ ഏത് പാർട്ടി ഏത് നേതാവ് എന്ന് നോക്കിയല്ല സിപിഐ എം പ്രവർത്തിക്കുന്നതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
മനീഷ് സിസോദിയ, കവിത എന്നിവർക്കെതിരായ നിലപാടിൽ കോൺഗ്രസിന് പ്രതിഷേധമില്ല. രാഹുലിന്റെ അയോഗ്യത മാത്രമാണ് കോൺഗ്രസിന് പ്രശ്നം. കേന്ദ്രത്തിന്റെ മുഴുവൻ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളെയും കോൺഗ്രസ് എതിർക്കുന്നില്ലെന്നും ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. കോൺഗ്രസിന്റെ നിലപാട് ഏകപക്ഷീയമാണെന്നും എംവി ഗോവിന്ദൻ തുറന്നടിച്ചു.

Exit mobile version