Site icon CTV Online

മുക്കം , മുത്തേരി കപ്പുമല വളവിൽ വാഹന അപകടം

മുക്കം : എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുത്തേരി കപ്പുമല വളവിൽ വാഹന അപകടം കാറും ഓട്ടോറിക്ഷയും കൂട്ടി ഇടിച്ചാണ് അപകടം .കാറിൽ യാത്ര ചെയ്യ്ത ഒരു സ്ത്രീക്കും ഓട്ടോ ഡ്രൈവർക്കും പരിക്കുണ്ട് .

സ്ത്രീയെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിലേക്കും , കാലിന് പരിക്കേറ്റ ഓട്ടോ ഡ്രൈവറെ മുക്കം കെ എം സി ടി മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി . പരിക്കേറ്റ ഓട്ടോ ഡ്രൈവർ മുക്കം പൂളപ്പൊയിൽ നീലേശ്വരം സ്വദേശി ചെട്ടിയാം ചാലിൽ അബ്ദുറഹിമാനാണ്.

കാറിന്റെയും ഓട്ടോറിക്ഷയുടെയും മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട് . ഇവിടെ നേരത്തെയും നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്.

Exit mobile version