Site icon CTV Online

” ജമാഅത്തെ ഇസ്‌ലാമിയെ കൊണ്ട് മുസ്ലിങ്ങള്‍ക്ക് നാശം അല്ലാതെ ഒന്നും ഉണ്ടാകില്ലെന്ന” ഉമര്‍ ഫൈസി മുക്കത്തിന്റെ അഭിപ്രായത്തെ തള്ളി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍.

കോഴിക്കോട്: സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തെ തള്ളി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍. ഉമര്‍ ഫൈസിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് മുത്തുകോയ തങ്ങള്‍ പറഞ്ഞു. അയാള്‍ പറഞ്ഞതിനോട് എന്നോട് ചോദിക്കരുതെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സണ്ണി ജോസഫ് അധ്യക്ഷന്‍ ആയ ശേഷം ഉപദേശങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കാന്‍ വന്നുവെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസിനെക്കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയെന്നും നിലമ്പൂരിനെ കുറിച്ച് ചര്‍ച്ചയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമാഅത്തെ ഇസ്‌ലാമി വിഷയത്തില്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നും തങ്ങള്‍ പറഞ്ഞു.

‘രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നണി കാര്യത്തില്‍ തീരുമാനിക്കാം. സമസ്ത ഇടപെടില്ല. ആശയപരമായ അഭിപ്രായ വ്യത്യാസമാണ്. സമസ്ത രാഷ്ട്രീയ പിന്തുണ നല്‍കാറില്ല’, ജിഫ്രി മുത്തുകോയ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ സംഘടനയാണെന്ന് ഉമര്‍ ഫൈസി മുക്കം റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. ഇസ്‌ലാമികപരമായ പല ആദര്‍ശങ്ങള്‍ക്കും വിരുദ്ധമായി പ്രചരിപ്പിക്കുന്നുവെന്നും ജമാഅത്തെ ഇസ്‌ലാമിയെ കൊണ്ട് മുസ്ലിങ്ങള്‍ക്ക് നാശം അല്ലാതെ ഒന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Exit mobile version